ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്‍ അരവിന്ദ് കേജരിവാള്‍

കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും വെറുക്കപ്പെട്ട ഇന്ത്യക്കാരന്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍...! ഓണ്‍ലൈന്‍ വിവരങ്ങളെ വിലയിരുത്തി \'ദി ഗൂഞ്ച് ഇന്ത്യ ഇന്‍ഡ്കസ് 2015\' എന്ന പേരില്‍ തയാറാക്കിയ പട്ടികയിലാണ് ആംആദ്മി നേതാവു കൂടിയായ കേജരിവാള്‍ ഒന്നാമത്തെത്തിയത്. പട്ടികയില്‍ കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രണ്ടാം സ്ഥാനത്തും ബോളിവുഡ് സൂപ്പര്‍ താരം ആമിര്‍ ഖാന്‍ മൂന്നാം സ്ഥാനത്തുമെത്തി.
സോഷ്യല്‍ മീഡിയകളിലെ പ്രതികരണം, ഗൂഗിള്‍ സെര്‍ച്ച്, മറ്റു ഓണ്‍ലൈന്‍ വിവരങ്ങള്‍ തുടങ്ങിയവയുടെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്. പത്തു പേരുടെ പട്ടികയില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അഞ്ചാമതും ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ ആറാമതുമെത്തി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















