പത്താന്‍കോട്ട് ഭീകരാക്രമണം: മോഡിയ്ക്ക് ഭീകരരുമായി ബന്ധമെന്ന് തിണമൂല്‍ കോണ്‍ഗ്രസ് എം.പി

രാജ്യത്തെ ഞെട്ടിച്ച പത്താന്‍കോട്ട് ഭീകരാക്രമണത്തിന്റെ സൈനിക നടപടികള്‍ പൂര്‍ത്തിയായതിന് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് എതിരെ വിവാദ പരാമര്‍ശവുമായി ത്രിണമൂല്‍ കോണ്‍ഗ്രസ് എം.പി രംഗത്ത്. പ്രധാനമന്ത്രിക്ക് ഭീകരരുമായുള്ള അടുത്ത ബന്ധമാണ് പത്താന്‍കോട്ടില്‍ പ്രതിഫലിച്ചതെന്നായിരുന്നു തൃണമൂല്‍ എം.പി ഇന്ദ്രിസ് അലിയുടെ പ്രസ്താവന.
പത്താന്‍കോട്ടില്‍ ആക്രമണം നടത്തിയ ഭീകരരുമായി നരേന്ദ്ര മോഡിക്ക് ബന്ധമുള്ളതായി താന്‍ വിശ്വസിക്കുന്നതായി എം.പി ഒരു മാധ്യമത്തോട് പ്രതികരിച്ചു. മോഡിയുടെ ഈ ബന്ധമാണ് പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നില്‍. എന്തുകൊണ്ടാണ് മോഡിയുടെ പാക് സന്ദര്‍ശനത്തിന് പിന്നാലെ ഭീകരാക്രമണം ഉണ്ടായതെന്ന് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്നും എന്നാല്‍ ഇത് തന്റെ വ്യക്തിപരമായ പരാമര്‍ശമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ എം.പിയുടെ പരാമര്‍ശം അനവസരത്തിലായിപ്പോയെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് വക്താവ് കുറ്റപ്പെടുത്തി. എം.പിക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായും സമാന പരാമര്‍ശങ്ങള്‍ അനുവദിക്കില്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















