വീരമൃത്യുവരിച്ച ജവാന്‍മാര്‍ക്കു ഇന്ത്യന്‍ ഹാക്കര്‍മാരുടെ ആദരവ്, നിരവധി പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു

പത്താന്‍കോട്ടില്‍ ഭീകരാക്രമണത്തില്‍ വീരമൃത്യു വരിച്ച മലയാളി ലഫ്. കേണല്‍ നിരഞ്ജന്‍ കുമാറിനും മറ്റു ജവാന്‍മാര്‍ക്കും ആദരവര്‍പ്പിച്ച് ഇന്ത്യന്‍ ഹാക്കര്‍മാര്‍ പാക് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തു. കേരളത്തില്‍ നിന്നുള്ള ഇന്ത്യ ബ്ലാക്ക് ഹാറ്റ്‌സ് എന്ന ഹാക്കര്‍ ഗ്രൂപ്പാണ് വെബ്‌സൈറ്റുകള്‍ ഹാക്ക് ചെയ്തതെന്നാണ് വിവരം.
പാക്കിസ്ഥാനിലെ ബാര്‍ കൗണ്‍സിലിന്റേത് ഉള്‍പ്പെടെ ഏഴോളം വരുന്ന വെബ്‌സൈറ്റുകളാണ് ഹാക്ക് ചെയ്തിരിക്കുന്നത്. ലെഫ്. കേണല്‍ നിരഞ്ജന്‍ കുമാറിന്റെ മകളുടെ ചിത്രം ഹാക്ക് ചെയ്ത വെബ്‌സൈറ്റുകളില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്. പത്താന്‍കോട്ടില്‍ വീരമൃത്യുവരിച്ച ജവാന്മാര്‍ക്ക് തങ്ങളുടെ ആദരവെന്നും വെബ്‌സൈറ്റില്‍ കുറിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















