ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ ഇന്ന് ചുമതലയേല്‍ക്കും

ഫിലിം ആന്‍ഡ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ (എഫ്.ടി.ഐ.ഐ) ചെയര്‍മാനായി ടെലിവിഷന്‍ താരം ഗജേന്ദ്ര ചൗഹാന്‍ ഇന്ന് ചുമതലയേല്‍ക്കും. നിയമിതനായി ഏഴു മാസങ്ങള്‍ക്കുശേഷമാണ് ചുമതലയേല്‍ക്കുന്നത്.
ചെയര്‍മാനായി ചൗഹാന്റെ നിയമനത്തിനെതിരെ ഇന്‍സ്റ്റിറ്റിയൂട്ടിലെ വിദ്യാര്‍ഥികള്‍ പഠിപ്പുമുടക്കിയിരുന്നു. ജൂണ്‍ 12ന് തുടങ്ങിയ സമരം 139 ദിവസം നീണ്ടുനിന്നു. വിദ്യാര്‍ഥികള്‍ വ്യാഴാഴ്ചയും പ്രതിഷേധ പരിപാടി സംഘടിപ്പിക്കുമെന്ന് സ്റ്റുഡന്റ്‌സ് ഫെഡറേഷന്‍ അസോസിയേഷന്‍ പറഞ്ഞു.
ഇന്‍സ്റ്റിറ്റിയൂട്ട് ഡയറക്ടറെ ഘെരാവോ ചെയ്ത കേസില്‍ അറസ്റ്റിലായ 17 വിദ്യാര്‍ഥികളോട് വ്യാഴാഴ്ച ചൗഹാന്‍ അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍ അച്ചടക്കം പാലിക്കണമെന്ന് പൊലീസ് നോട്ടീസിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















