ഡെന്മാര്‍ക്കില്‍ നിന്നെത്തിയ സ്ത്രീയെ ഡല്‍ഹിയില്‍ കൂട്ടമാനഭംഗം ചെയ്ത കേസില്‍ തെളിവുകളുണ്ടെന്നു ഡല്‍ഹി പോലീസ്

ഡെന്മാര്‍ക്കില്‍ നിന്നെത്തിയ സ്ത്രീയെ ഡല്‍ഹിയില്‍ കൂട്ടമാനഭംഗം ചെയ്ത കേസിലെ അഞ്ചു പ്രതികള്‍ക്കെതിരേയും മതിയായ തെളിവുകളുണ്ടെന്നു ഡല്‍ഹി പോലീസ് കോടതിയില്‍ അറിയിച്ചു. പ്രതികളോടു വഴി ചോദിച്ച അമ്പത്തിരണ്ടുകാരിയെ തെറ്റിദ്ധരിപ്പിച്ച് ആള്‍പാര്‍പ്പില്ലാത്ത സ്ഥലത്തെത്തിച്ചു പീഡനത്തിനിരയാക്കുകയായിരുന്നു. കൈവശമുണ്ടായിരുന്ന വിലപിടിപ്പുള്ള വസ്തുകള്‍ അപഹരിച്ച പ്രതികള്‍, അവരെ ഭീഷണിപ്പെടുത്തിയതായും പബ്‌ളിക് പ്രോസിക്യൂട്ടര്‍ അതുല്‍ ശ്രീവസ്താവ അഡീഷണല്‍ സെഷന്‍സ് കോടതിയില്‍ അറിയിച്ചു. പ്രായ പൂര്‍ത്തിയാകാത്ത മൂന്നുപേരുള്‍പ്പെടെ കേസില്‍ ഒമ്പതു പ്രതികളാണുള്ളത്. പ്രായപൂര്‍ത്തിയാകാത്തവര്‍ക്കെതിരേയുള്ള കേസ് ജുവനൈല്‍ ജസ്റ്റീസ് ബോര്‍ഡിന്റെ പരിഗണനയിലാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















