ഭീകരോക്രമണം പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണം; എ.കെ.ആന്റണി

പത്താന്‍കോട്ടെ വ്യോമസേന താവളത്തില്‍ കടന്നു ഭീകരര്‍ ആക്രമണം നടത്തിയതിനെക്കുറിച്ച് പ്രധാനമന്ത്രി രാജ്യത്തോട് വിശദീകരണം നല്‍കണമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം എ.കെ.ആന്റണി. തിരുവനന്തപുരത്ത് കേരള സ്‌റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചതിന്റെ അടുത്ത ദിവസമാണ് ആക്രമണമുണ്ടായത്. ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്കും ഭീകരര്‍ നുഴഞ്ഞുകയറിയിട്ടുണ്ടെന്നാണ് രഹസ്യാനേഷണ ഏജന്‍സികളുടെ റിപ്പോര്‍ട്ട്. ഭീകരരെ തടയാന്‍ എന്തു നടപടി സ്വീകരിച്ചുവെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണമെന്നും ആന്റണി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha






















