ജമ്മു കാശ്മീരിൽ ഭൂചലനം; ദില്ലിയിലും പ്രകമ്പനം രൂപപ്പെട്ടു; റിക്ടർ സ്കയിൽ 6.1 തീവ്രത രേഖപെടുത്തി

ജമ്മു കാശ്മീരിൽ ഭൂചലനം, ദില്ലിയിലും പ്രകമ്പനം രൂപപ്പെട്ടു. അഫ്ഗാനിസ്ഥാനിൽ ആണ് പ്രഭവ കേന്ദ്രം. റിക്ടർ സ്കയിൽ 6.1 തീവ്രത രേഖപെടുത്തി. ഡൽഹിയിലും ദേശീയ തലസ്ഥാന മേഖലയിലും വ്യാഴാഴ്ച ഉച്ചയോടെ ഭൂചലനം അനുഭവപ്പെട്ടു .റിക്ടർ സ്കെയിലിൽ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അഫ്ഗാനിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.
ഡൽഹിയിലും ഭൂചലനം ഉണ്ടായി. "6.1 തീവ്രതയുള്ള ഭൂകമ്പം, ആഴം: 220 കി.മീ , സ്ഥാനം: അഫ്ഗാനിസ്ഥാൻ," എന്നാണ് നാഷണൽ സെന്റർ ഫോർ സീസ്മോളജി ട്വീറ്റ് ചെയ്തു.യുഎസ് ജിയോളജിക്കൽ സർവേയുടെ കണക്കനുസരിച്ച്, റിക്ടർ സ്കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അഫ്ഗാനിസ്ഥാനിലെ ജുർമിൽ നിന്ന് 206.6 കിലോമീറ്റർ 44 കിലോമീറ്റർ ആഴത്തിലാണ് ഇന്ന് ഉച്ചയ്ക്ക് 2:50 ന് അനുഭവപ്പെട്ടത്. നവംബർ മാസത്തിൽ ദില്ലിയിൽ ഭൂചലനം ഉണ്ടായി . റിക്ടര്‍ സ്കെയിലിൽ 5.9 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്.
https://www.facebook.com/Malayalivartha























