ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം പിഴ തുക ഒരു കോടിയിലേക്ക്

അന്തരീക്ഷ മലിനീകരണം കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നടപ്പിലാക്കിയ ഒറ്റ ഇരട്ട അക്ക നമ്പര്‍ വാഹന നിയന്ത്രണം ലംഘിക്കുന്നവരുടെ എണ്ണം കൂടുന്നു. നിയമം ലംഘിച്ചതുമൂലം ലഭിച്ച പിഴ തുക 38 ലക്ഷം കഴിഞ്ഞതായാണ് വിവരങ്ങള്‍. വാഹന നിയന്ത്രണം ലംഘിക്കുന്നവരില്‍ നിന്ന് 2000 രൂപ പിഴ ഈടാക്കുന്നതിനാണ് കേജ്‌രിവാള്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നത്.
വാഹന നയന്ത്രണം അഞ്ച് ദിവസം പിന്നിടുമ്പോള്‍ 1,938 ഡ്രൈവര്‍മാര്‍ വാഹന നിയന്ത്രണം ലംഘിച്ചതായാണ് ട്രാഫിക് പോലിസ് നല്‍കുന്ന വിവരങ്ങള്‍. വാഹന നിയന്ത്രണത്തിന്റെ പരീക്ഷണ കാലാവധിയായ രണ്ടാഴ്ച കഴിയുമ്പോഴേയ്ക്കും പിഴയായി ലഭിക്കുന്ന തുക ഒരു കോടി കഴിയുമെന്നാണ് പോലീസ് കരുതുന്നത്.
പിഴയായി ലഭിച്ച പണത്തിന്റെ ഒരു ഭാഗം ഉപയോഗിച്ച് റോഡ് സുരക്ഷാ സംവിധാനങ്ങള്‍ വര്‍ദ്ധിപ്പിപ്പിക്കുന്നതിനാണ് അധികൃതര്‍ ആലോചിക്കുന്നത്. ചൊവ്വാഴ്ച്ച മാത്രം പോലീസ് 117 പേര്‍ക്കാണ് പിഴ ചുമത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















