ഇന്ത്യ അവിശ്വസനീയ രാജ്യമായി തുടരുമെന്ന് ആമിര്‍ ഖാന്‍

താന്‍ ബ്രാന്‍ഡ് അംബാസിഡര്‍ ആണെങ്കിലും അല്ലെങ്കിലും ഇന്ത്യ അവിശ്വസനീയ രാജ്യമായി തുടരുമെന്ന് ബോളിവുഡ് നടന്‍ ആമിര്‍ ഖാന്‍. കേന്ദ്ര ടൂറിസംവകുപ്പിന്റെ ഇന്‍ക്രെഡിബിള്‍ ഇന്ത്യ പരിപാടിയുടെ ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനത്തു നിന്ന് നീക്കിയതു സംബന്ധിച്ച് പ്രതികരിക്കുകയായിരുന്നു ആമിര്‍.
സര്‍ക്കാരിന്റെ തീരുമാനത്തെ മാനിക്കുന്നു. ഏതു പ്രചരണ പരിപാടിയുടെയും ബ്രാന്‍ഡ് അംബാസിഡര്‍മാരെ തീരുമാനിക്കുന്നതിനും സര്‍ക്കാരിന് അധികാരമുണ്ട്. തന്റെ സേവനം നിര്‍ത്തലാക്കിയ തീരുമാനത്തെ ബഹുമാനിക്കുന്നതായും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് അസഹിഷ്ണുത വര്‍ധിച്ചുവരുന്നതായുള്ള ആമിറിന്റെ വിവാദ പ്രസ്താവനയാണ് ബ്രാന്‍ഡ് അംബാസിഡര്‍ സ്ഥാനം തെറിക്കാനുള്ള കാരണമായത്. എന്നാല്‍ കരാര്‍ കാലാവധി അവസാനിച്ചതോടെ ആമിറിനെ ഒഴിവാക്കുകയായിരുന്നെന്ന് കേന്ദ്ര ടൂറിസംവകുപ്പ് വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















