രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങും സുബ്രഹ്മണ്യന്‍ സ്വാമി

അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം ഈ വര്‍ഷം തന്നെ തുടങ്ങാന്‍ കഴിയുമെന്ന് ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമി. രാമക്ഷേത്ര നിര്‍മ്മാണത്തോട് അനുഭാവം ഉള്ളവരുടെയും പണ്ഡിതരുടെയും സമ്മേളനം വിളിച്ചിട്ടുണ്ട്. ജനുവരി 9നു നടക്കുന്ന സമ്മേളനത്തില്‍ ക്ഷേത്ര നിര്‍മ്മാണത്തിന്റെ രൂപരേഖ തയ്യാറാക്കും.
കോടതിയുടെ അനുമതിയോടെ ഈ വര്‍ഷം ആഗസ്ത്‌സെപ്തംബര്‍ മാസത്തില്‍ തന്നെ രാമക്ഷേത്ര നിര്‍മ്മാണം തുടങ്ങാനാകുമെന്നും സുബ്രഹ്മണ്യന്‍ സ്വാമി പ്രതീക്ഷ പ്രകടിപ്പിച്ചു.
ഈ തീരുമാനത്തിന് 2017ലെ തെരഞ്ഞെടുപ്പു പ്രചാരണവുമായി ബന്ധമില്ല. രാമന്‍ വിശ്വാസത്തിന്റെ ഭാഗമാണ്, അതുകൊണ്ട് അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം പൂര്‍ത്തീകരിക്കുന്നതിനെ പിന്തുണയ്‌ക്കേണ്ടത് ഓരോ ഹിന്ദുവിന്റേയും ധര്‍മ്മമാണെന്നും അദ്ദേഹം പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















