ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ അമിതാബ് ബച്ചന്‍

ഇന്‍ക്രെഡിബിള്‍ ഇന്ത്യ ക്യാംപെയ്‌ന്റെ ബ്രാന്‍ഡ് അംബാസഡറായി അമിതാബ് ബച്ചനെ തെരഞ്ഞെടുത്തു. അമീര്‍ ഖാനെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് അമിതാബ് ബച്ചനെ തെരഞ്ഞെടുത്ത വിവരം കേന്ദ്ര ടൂറിസം മന്ത്രി മഹേഷ് ശര്‍മ അറിയിച്ചത്. അമിതാബ് ബച്ചന്‍ കേന്ദ്രസര്‍ക്കാരിന്റെ ക്ഷണം സ്വീകരിച്ചതായാണ് സൂചന.
ഇന്നലെയാണ് അമീര്‍ ഖാനെ ഇന്‍ക്രെഡിബിള്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത്. അമീര്‍ ഖാനുമായുള്ള കരാര്‍ കാലാവധി അവസാനിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തെ മാറ്റിയെന്നാണ് സാംസ്‌കാരികടൂറിസം വകുപ്പ് മന്ത്രി മഹേഷ് ശര്‍മയുടെ വിശദീകരണം. എന്നാല്‍ അസഹിഷ്ണുത വിവാദത്തില്‍ അമീര്‍ ഖാന്‍ നടത്തിയ പ്രസ്താവനയാണ് അദ്ദേഹത്തിന്റെ സ്ഥാനം തെറിപ്പിച്ചതെന്നാണ് വിമര്‍ശനം.
മക്കാന്‍ വേള്‍ഡ്‌വൈഡ് എന്ന ഏജന്‍സിക്കാണ് പരസ്യത്തിന്റെ കരാര്‍ നല്‍കിയിരുന്നത്. അമീര്‍ ഖാനെ തെരഞ്ഞെടുത്തത് അവരാണ്. ഈ ഏജന്‍സിയുമായുള്ള കരാര്‍ അവസാനിച്ചുവെന്നും മന്ത്രി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















