2015ലെ സ്‌നേഹിക്കപ്പെട്ട ഹൃദയങ്ങള്‍, സ്‌നേഹിക്കപ്പെട്ടവരുടെ പട്ടികയില്‍ ഡോ. കലാമും മോഡിയും

2015ല്‍ രാജ്യം ഏറ്റവും കൂടുതല്‍ സ്‌നേഹിച്ച നേതാക്കള്‍ മുന്‍ രാഷ്ടപതി എപിജെ അബ്ദുള്‍ കലാമും പ്രധാനമന്ത്രി നരേന്ദ്ര മോഡിയുമാണെന്ന് സര്‍വ്വേഫലം. ദ ഗുഞ്ജ് ഇന്ത്യ ഇന്‍ഡെക്‌സ് 2015 ,7 ഡെഡ്‌ലി ഇന്ത്യന്‍ സിന്‍സ് എന്ന സര്‍വ്വേയിലാണ് ഇക്കാര്യം പറയുന്നത്.
രാഷ്ട്രീയ നേതാക്കള്‍ക്ക് പുറമെ ബോളിവുഡ്, കായിക താരങ്ങളും സര്‍വ്വെയില്‍ പെടുന്നുണ്ട്. 2015ല്‍ സാമൂഹിക മാധ്യമങ്ങളില്‍ നടത്തിയ തിരച്ചില്‍, സംസാരം, വെറുപ്പ് പ്രകടിപ്പിക്കല്‍ എന്നിവയാണ് സര്‍വേയ്ക്ക് പരിഗണിച്ചത്.
ഗൂഗിള്‍ സേര്‍ച്ച്, ട്വിറ്ററിലെ പരാമര്‍ശം, ഫെയ്‌സ്ബുക്ക് പേജിലെ കമന്റുകള്‍, പ്രമുഖ വാര്‍ത്ത വെബ്‌സൈറ്റുകള്‍, യൂ ട്യൂബ് സേര്‍ച്ചുകള്‍ എന്നിവയുടെ അടിസ്ഥാനത്തിലാണ് സര്‍വ്വേ തയ്യാറാക്കിയത്. നടന്‍ സല്‍മാന്‍ ഖാന്‍ ആണ് ഏറ്റവും അധികം ആരാധകുള്ള താരം. 296,44 ജിപിഎം ആണ് ഇദ്ദേഹത്തിന് ലഭിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha






















