കുട്ടികളുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ഗജേന്ദ്ര ചൗഹാന്‍

പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായുള്ള തന്റെ നിയമനത്തില്‍ പ്രതിഷേധിക്കുന്ന കുട്ടികളുമായി ചര്‍ച്ചയ്ക്കു തയാറെന്ന് ഗജേന്ദ്ര ചൗഹാന്‍. പ്രക്ഷോഭം നടത്തുന്ന വിദ്യാര്‍ഥികളുമായി കൂടിക്കാഴ്ച നടത്തുമെന്നും അവരുടെ പ്രശ്‌നങ്ങളെക്കുറിച്ച് പഠിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പൂന ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് ചെയര്‍മാനായി വ്യാഴാഴ്ചയാണ് ഗജേന്ദ്ര ചൗഹാന്‍ സ്ഥാനമേറ്റെടുത്തത്.
സമരം നടത്തുക എന്നത് ഭരണഘടന അനുവദിക്കുന്ന അവകാശമാണെന്നും അതിനെതിരേ നടപടിയെടുക്കേണ്്ടത് പോലീസാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗജേന്ദ്ര ചൗഹാന്‍ രാവിലെ ചെയര്‍മാന്‍ സ്ഥാനമേല്‍ക്കാന്‍ എത്തിയത് വിദ്യാര്‍ഥികള്‍ തടയാന്‍ ശ്രമിച്ചതോടെ ക്യാമ്പസില്‍ സംഘര്‍ഷമുണ്്ടായിരുന്നു. ഇതേത്തുടര്‍ന്ന് 30 വിദ്യാര്‍ഥികളെ പോലീസ് കസ്റ്റഡിയില്‍ എടുത്തു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















