മണിപ്പൂരില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞുവീണ് യുവാവ് മരിച്ചു

മണിപ്പൂരില്‍ ഭൂകമ്പത്തില്‍ കേടുപാട് സംഭവിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഭിത്തിയിടിഞ്ഞുവീണ് യുവാവ് മരിച്ചു. പടിഞ്ഞാറന്‍ ഇംഫാലിലെ ലിമാകോംഗരിയയിലായിരുന്നു സംഭവം. മാംഗ്‌ബോ തോതാംഗ് എന്ന യുവാവാണ് മരിച്ചത്. അമ്മാവന്റെ ഉടമസ്ഥതയിലുള്ള സ്‌കൂള്‍ കെട്ടിടം സുഹൃത്തിനൊപ്പം സന്ദര്‍ശിക്കാനെത്തിയതായിരുന്നു. കെട്ടിടത്തിന്റെ ഒരുഭാഗത്തെ ഭിത്തി ഇടിഞ്ഞുവീണാണ് അപകടമുണ്ടായത്. മാംഗ്‌ബോ സംഭവ സ്ഥലത്തു തന്നെ മരിച്ചു. സുഹൃത്തിന് ഗുരുതര പരിക്കേല്‍ക്കുകയും ചെയ്തു. ഇയാളെ ഇംഫാലിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















