മുസ്‌കാന്‍ പദ്ധതിയിലൂടെ വീടുവിട്ടു പോയ 227 കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തി നല്‍കി

താനെ പോലീസിന്റെ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ വിഭാഗം ആവിഷ്‌കരിച്ച മുസ്‌കാന്‍ പദ്ധതിയിലൂടെ വീടുവിട്ടു പോയ 227 കുട്ടികളുടെ രക്ഷിതാക്കളെ കണ്ടെത്തി നല്‍കി. പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ നഗരത്തില്‍ ഭിക്ഷാടനം നടത്തുന്നതും അലഞ്ഞു തിരിഞ്ഞു നടക്കുന്നതുമായ കുട്ടികളെപ്പറ്റി അന്വേഷിച്ച് അവരുടെ മാതാപിതാക്കളെ കണ്ടെത്തി മടക്കി നല്‍കുകയായിരുന്നു. വീട്ടികളില്‍ നിന്നും ഒളിച്ചോടിയതും തട്ടിക്കൊണ്ടു പോയതുമായ കുട്ടികളെയും മാതാപിതാക്കള്‍ക്കു കൈമാറിയിട്ടുണ്ട്. ഇതില്‍ കാണാതായ എട്ടു കുട്ടികളും തട്ടിക്കൊണ്ടു പോയ 35 കുട്ടികളും ഉള്‍പ്പെടുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha






















