ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി അന്വേഷണ കമ്മീഷന് സാധുതയില്ല; നജീബ് ജംഗ്

കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി ഉള്‍പ്പെട്ട ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന്‍ അഴിമതി ആരോപണങ്ങള്‍ അന്വേഷിക്കാന്‍ ഡല്‍ഹി സര്‍ക്കാര്‍ കമ്മറ്റിയെ നിയമിച്ചത് നിയമപരവും ഭരണഘടനാപരവുമായി നിലനില്‍ക്കില്ലെന്ന് ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ നജീബ് ജംഗ്. ഇത് അറിയിച്ചുകൊണ്ട് ഗവര്‍ണര്‍ അറിയിപ്പ് പുറത്തിറക്കി. ഇതോടെ ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാരും കേന്ദ്രവും തമ്മില്‍ വീണ്ടും ഏറ്റുമുട്ടലിന് കളമൊരുങ്ങി.
നേരത്തെ, ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനിലെ ആരോപണങ്ങള്‍ അന്വേഷിക്കുന്നത് നിയപരമല്ലെന്ന് കാട്ടി നജീബ് ജംഗ് കേന്ദ്ര സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇക്കാര്യത്തില്‍ അന്വേഷണം പ്രഖ്യാപിക്കാനുള്ള അധികാരം കേന്ദ്രത്തിനാണെന്നും അദ്ദേഹം സൂചിപ്പിച്ചു. കമ്മിറ്റിക്ക് അനുമതി നിഷേധിച്ചുകൊണ്ടുള്ള ജംഗിന്റെ നീക്കത്തിനെതിരേ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍ രംഗത്തെത്തിയിട്ടുണ്ട്.
ജയ്റ്റ്‌ലിക്കെതിരേ ആരോപണങ്ങള്‍ ഉന്നയിച്ച ബിജെപി എംപി കീര്‍ത്തി ആസാദിനെ ബിജെപി നേതൃത്വം പാര്‍ട്ടിയില്‍നിന്നു സസ്‌പെന്‍ഡ് ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivarthahttps://www.facebook.com/Malayalivartha






















