ട്രെയിനില്‍നിന്നു രണ്ട് യുവതികളെ അജ്ഞാതന്‍ തള്ളിയിട്ടു, ഒരാള്‍ മരിച്ചു
ബിഹാറില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍നിന്ന് അജ്ഞാതന്‍ തള്ളിയിട്ട യുവതികളില്‍ ഒരാള്‍ മരിച്ചു. ഒരാളുടെ നിലഗുരുതരം. വെള്ളിയാഴ്ച പടിഞ്ഞാറന്‍ ചമ്പാരന്‍ ജില്ലയിലെ ബെട്ടിയ റെയില്‍വേ സ്റ്റേഷനു സമീപമായിരുന്നു സംഭവം. ഉത്തര്‍പ്രദേശ് സംത്കബിര്നഗര് ജില്ലയിലെ ഖാലിലാബാദ് സ്വദേശിനികളായ മമതാ മിശ്ര, ശ്വേതാ വര്‍മ എന്നിവരെയാണ് അജ്ഞാതനായ യാത്രക്കാരന് ട്രെയിനില്‍നിന്നു തള്ളിയിട്ടത്.
നാര്കഡിയഗഞ്ച്ഹാജിപുര് ഇന്റര്‍സിറ്റി എക്സ്പ്രസില്‍ യാത്രചെയ്യുകയായിരുന്നു ഇവര്‍. ട്രാക്കില്‍ തലയടിച്ചുവീണ ശ്വേതാ വര്‍മ മരിച്ചു. ഗുരുതരപരിക്കേറ്റ മമതാ മിശ്ര ബെട്ടിയ സര്‍ക്കാര്‍ ആശുപത്രിയതില്‍ ചികിത്സയിലാണ്. സംഭവത്തിനു പിന്നിലെ കാരണം അറിവായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha