നഴ്സിംഗ് റിക്രൂട്ട്മെന്റ് പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകും
വിദേശ നഴ്സിംഗ് റിക്രൂട്ട്മെന്റ് സംബന്ധിച്ച പ്രശ്നങ്ങള്‍ക്ക് ഒരാഴ്ചയ്ക്കകം പരിഹാരമുണ്ടാകുമെന്ന് കേന്ദ്രവിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുമായി നടത്തിയ ചര്‍ച്ചയിലാണ് സുഷമ ഇക്കാര്യം വ്യക്തമാക്കിയത്. ഈ വിഷയത്തില്‍ സ്ഥാനപതിമാരുമായി ചര്‍ച്ച ചെയ്ത ശേഷം വേഗത്തില്‍ നടപടി സ്വീകരിക്കുമെന്നും സുഷമ സ്വരാജ് അറിയിച്ചു.
പ്രവാസികാര്യ മന്ത്രാലയം വിദേശകാര്യ മന്ത്രാലയത്തില്‍ ലയിപ്പിച്ച നടപടിയിലുള്ള വിയോജിപ്പും മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി കേന്ദ്രമന്ത്രിയെ അറിയിച്ചു. വിഷയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നിവേദനം നല്‍കിയതായും മുഖ്യമന്ത്രി അറിയിച്ചു. പ്രായോഗിക ബുദ്ധിമുട്ട് പരിഗണിച്ച് കേന്ദ്രം ഉചിതമായ നടപടി സ്വീകരിക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha