ചരിത്രത്തിലാദ്യമായി റിപ്പബ്ലിക് ദിന പരേഡില്‍ ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഫ്രഞ്ച് സൈന്യവും
ഡല്‍ഹിയില്‍ ജനുവരി 26 നു നടക്കുന്ന അറുപത്തേഴാമതു റിപ്പബ്ലിക് ദിന പരേഡില്‍ ഫ്രഞ്ച് സൈന്യവും പങ്കാളികളാകും. കേന്ദ്രസര്‍ക്കാരുമായി അടുത്ത വൃത്തങ്ങളാണ് ഇക്കാര്യം അറിയിച്ചത്. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യന്‍ സൈന്യത്തിനൊപ്പം ഒരു വിദേശ രാജ്യത്തിന്റെ സൈനികര്‍ റിപ്പബ്ലിക് ദിനത്തില്‍ രാജ്പഥില്‍ അണിനിരക്കുന്നത്.
ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദ് ആണ് റിപ്പബ്ലിക് ദിന മുഖ്യാതിഥി. റിപ്പബ്ലിക് ദിനത്തില്‍ മുഖ്യാതിഥിയായി ഫ്രഞ്ച് ഭരണാധികാരി പങ്കെടുക്കുന്നത് അഞ്ചാം തവണയാണ്. അതേസമയം, ഇന്നാരംഭിച്ച സംയുക്ത പരിശീലനത്തിനായി 56 അംഗ ഫ്രഞ്ച് സൈന്യം രാജസ്ഥാനിലെത്തിയിട്ടുണ്ട്. ഏതാനും സൈനികര്‍ കൂടി വരും ദിവസങ്ങളില്‍ ഇവര്‍ക്കൊപ്പം ചേരുമെന്നാണ് സൂചന.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha