അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്റെ ഹോട്ടല്‍ വീണ്ടും ലേലത്തിന്
അധോലോക നേതാവ് ദാവൂദ് ഇബ്രഹാമിന്റെ ഹോട്ടല്‍ ഡല്‍ഹി സൈക്ക വീണ്ടും ലേലത്തിന്. 4.28 കോടി രൂപയ്ക്ക് ഹോട്ടല്‍ ഒരു മാസം മുമ്പ് മുംബൈ മലയാളിയായ പത്രപ്രവര്ത്തകന് എസ്. ബാലകൃഷ്ണന് ലേലംകൊണ്ടിരുന്നു. എന്നാല്‍, പണമടയ്ക്കാന്‍ ഇതുവരെ ബാലകൃഷ്ണനു സാധിച്ചിരുന്നില്ല. ഇതോടെയാണ് ഹോട്ടല്‍ വീണ്ടും ലേലം ചെയ്യാന്‍ തീരുമാനമായത്.
പണമടയ്ക്കാന്‍ ഒരു മാസം കൂടി സാവകാശം നല്‍കണമെന്ന് ബാലകൃഷ്ണന് ആവശ്യപ്പെട്ടെങ്കിലും അധികൃതര്‍ നിരാകരിച്ചു. ദാവൂദിന്റെ ഭീഷണിയെത്തുടര്‍ന്ന് ആരും സഹായം നല്‍കാതിരുന്നതാണ് പണം കണ്ടെത്താന്‍ കഴിയാതെ വന്നതെന്നാണ് ബാലകൃഷ്ണന് അറിയിച്ചത്. 30 ലക്ഷം രൂപയായിരുന്നു ലേലത്തില്‍ പിടിച്ചപ്പോള്‍ ബാലകൃഷ്ണന് കെട്ടിവച്ചത്. ലേലംകൊണ്ടതിനു പിന്നാലെ ദാവൂദിന്റെ വലംകൈയായ ഛോട്ട ഷക്കീല്‍ ബാലകൃഷ്ണനെ ഭീഷണിപ്പെടുത്തിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha