ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന് അരവിന്ദ് കേജ്രിവാളിനോട് ബി.ജെ.പി
കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്റ്റ്ലി നല്കിയ മാനനഷ്ട കേസില്‍ ജയിലില്‍ പോകാന്‍ തയ്യാറായിക്കോളൂ എന്ന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനോട് ബി.ജെ.പി. കേജ്രിവാള് ഭരണഘടനാ വിരുദ്ധമായ കാര്യമാണ് നടത്തുകയാണെന്ന് ബി.ജെ.പി ആരോപിച്ചു. കേജ്രിവാളിന്റെ സര്‍ക്കാര്‍ സമ്പൂര്‍ണ പരാജയമാണെന്നും ഇത് മറയ്ക്കാന്‍ രാഷ്ട്രീയ പ്രേരിതമായി വ്യാജ ആരോപണങ്ങള്‍ കൊണ്ട് രംഗത്ത് വരുകയാണെന്നും ബി.ജെ.പി ആരോപിച്ചു.
കേജ്രിവാളിനും അനുയായികള്‍ക്കും ഇനി ജയിലില്‍ പോകാന്‍ തയ്യാറെടുക്കാമെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി ശ്രീകാന്ത് ശര്‍മ്മ പറഞ്ഞു. ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷന് അഴിമതി ആരോപണവുമായി അരവിന്ദ് കേജ്രിവാളിനും മറ്റ് അഞ്ച് എ.എ.പി നേതാക്കള്‍ക്കും എതിരെയാണ് ജയ്റ്റ്ലി മാനനഷ്ട കേസ് ഫയല്‍ ചെയ്തത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha