ദാദ്രിയില്‍ കൊലപാതകത്തിനിരയായ അഖ്‌ലാഖിന്റെ കുടുംബത്തിന് സര്‍ക്കാര്‍ നാല് ഫ്‌ലാററുകള്‍ നിര്‍മ്മിച്ച് നല്‍കി

വീട്ടില്‍ ഗോമാംസം സൂക്ഷിച്ചുവെന്ന പേരില്‍ ഉത്തര്‍പ്രദേശില്‍ അതി ക്രൂരമായി കൊലചെയ്യപ്പെട്ട മുഹമ്മദ് അഖ്‌ലഖിന്റെ കുടുംബാംഗങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ നാല് ഫഌറ്റുകള്‍ കൈമാറി. ഗ്രെയ്റ്റര്‍ നോയിഡയിലാണ് ഫ്‌ലാറ്റുകള്‍.. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലായിരുന്നു അഖ്‌ലഖിന്റെ കൊലപാതകം
അഖ്‌ലഖിന്റെ ഭാര്യയുടെയും സഹോദരങ്ങളായ ജാന്‍ മുഹമ്മദ് , അഫ്‌സല്‍ അഹമ്മദ്, സമീല്‍ അഹമ്മദ് എന്നിവരുടെ പേരുകളിലാണ് ഫഌറ്റുകള്‍ അനുവദിച്ചത്. രണ്ട് മാസം മുമ്പ് ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് ഫ്‌ലാറ്റുകള്‍ വാഗ്ദാനം ചെയ്തത്.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്ന് ലഭിച്ച 9.5 ലക്ഷം രൂപയും ഫഌറ്റ് നിര്‍മ്മാണത്തിനായി മുടക്കിയിരുന്നു. ഫ്‌ലാറ്റുകളുടെ നിര്‍മ്മാണത്തിന് 24 ലക്ഷം രൂപയോളം ചിലവായി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























