ഒമ്പതാം ക്ലസുകാരിയെ ഓടുന്ന കാറില്‍ ആറ് മണിക്കൂര്‍ കൂട്ടമാനഭംഗത്തിനിരയാക്കി

രാജ്യത്തെ ഞെട്ടിച്ച് മറ്റൊരു കൂട്ടമാനഭംഗം. ഹരിയാനയില്‍ ഒമ്പതാം ക്ലാസുകാരിയെ ഓടുന്ന കാറില്‍ കൂട്ടമാനഭംഗത്തിനിരയാക്കി. പെണ്‍കുട്ടിയെ കാറില്‍ പിടിച്ചു കയറ്റി ആറ് മണിക്കൂര്‍ രണ്ട് യുവാക്കള്‍ പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ പെണ്‍കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് തെളിഞ്ഞിട്ടുണ്ട്. സംഭവത്തില്‍ പെണ്‍കുട്ടി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കി.
ട്യൂഷന്‍ ക്ലാസിലേക്ക് പോകുന്ന വഴി അപരിചിതരായ രണ്ട് യുവാക്കള്‍ എത്തി പെണ്‍കുട്ടിയെ ബലമായി കാറില്‍ പിടിച്ച് കയറ്റി കൊണ്ടു പോവുകയായിരുന്നു. തുടര്‍ന്ന് ആറ് മണിക്കൂര്‍ ഓടുന്ന കാറില്‍ ഇവര്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പെണ്‍കുട്ടിയുമായി നഗരപ്രാന്തങ്ങളിലൂടെയാണ് പ്രതികള്‍ സഞ്ചരിച്ചത്.
രാത്രി 10.30ഓടെ പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പ്രതികള്‍ കടന്നുകളഞ്ഞു. സംഭവം പുറത്ത് പറഞ്ഞാല്‍ കൊന്നുകളയുമെന്ന് ഇവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. അവശനിലയില്‍ വീട്ടില്‍ തിരിച്ചെത്തിയ കുട്ടി മാതാപിതാക്കളോട് സംഭവം വിശദീകരിക്കുകയായിരുന്നു. ഇവര്‍ ഉടന്‍ പോലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.
പ്രതികള്‍ ഒളിവിലാണെന്നും ഇവര്‍ക്കായുള്ള തെരച്ചില്‍ ശക്തമാക്കിയെന്നും ഇവരെ ഉടന്‍ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























