ഒറ്റയക്ക, ഇരട്ടയക്ക നമ്പര്‍ പരിഷ്‌കാരം പരീക്ഷണ കാലാവധി അവസാനിക്കുന്നതോടെ നിര്‍ത്തലാക്കുമെന്ന് ഗതാഗതമന്ത്രി ഗോപാല്‍ റായ്

ഡല്‍ഹിയിലെ ഒറ്റയക്ക, ഇരട്ടയക്ക നമ്പര്‍ പരിഷ്‌കാരം പരീക്ഷണ കാലാവധി അവസാനിക്കുന്നതോടെ നിര്‍ത്തലാക്കുമെന്ന് ഗതാഗതമന്ത്രി ഗോപാല്‍ റായ്. പദ്ധതി നീട്ടിയേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനു പിന്നാലെയാണ് ഗോപാല്‍ റായിയുടെ വെളിപ്പെടുത്തല്‍.
സര്‍ക്കാരിന് പതിനഞ്ചിനപ്പുറം പദ്ധതിയുമായി മുന്നോട്ട് പോകാന്‍ താത്പര്യമില്ലെന്നും പദ്ധതിയെ സംബന്ധിച്ച് ജനങ്ങള്‍ക്കിടയില്‍ അനാവശ്യമായ തെറ്റിദ്ധാരണകള്‍ പടര്‍ന്നിട്ടുണെ്്ടന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. പരീക്ഷണ കാലാവധി അവസാനിക്കുന്ന 15നുശേഷം പദ്ധതി നീട്ടിയേക്കുമെന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം സമ്മതിച്ചു.
പതിനഞ്ചിനുശേഷം പരീക്ഷണ കാലാവധിയിലെ വിവരങ്ങളെക്കുറിച്ചും അന്തരീക്ഷ മലിനീകരണത്തിന്റെ അവസ്ഥയെക്കുറിച്ചും പഠനം നടത്തുമെന്നും ഇതിനുശേഷം മാത്രമേ പദ്ധതിയുമായി മുന്നോട്ടുപോകുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ എന്നും അദ്ദേഹം അറിയിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























