ബാങ്കുകളിലെ സ്ഥാനക്കയറ്റ സംവരണ ഉത്തരവ് സുപ്രീം കോടതി പിന്‍വലിച്ചു

പട്ടികജാതി പട്ടിക വിഭാഗത്തിന് ബാങ്കുകളില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കിക്കൊണ്ടുള്ള മുന്‍ ഉത്തരവു സുപ്രീം കോടതി പിന്‍വലിച്ചു. ഇക്കാര്യത്തില്‍ കേന്ദ്രസര്‍ക്കാര്‍ നല്‍കിയ പുനഃപരിശോധന ഹര്‍ജി സുപ്രീം കോടതി അംഗീകരിച്ചു.സംവരണം അനുവദിച്ചുള്ള മദ്രാസ് ഹൈക്കോടതി ഉത്തരവ് കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ സുപ്രീം കോടതി ശരിവച്ചിരുന്നു.
എന്നാല്‍ ഈ വിധിയില്‍ പിഴവുണ്ടെന്ന അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹത്ഗിയുടെ വാദം ജസ്റ്റിസുമാരായ ജെ. ചെലമേശ്വര്‍, എ.കെ. സിക്രി എന്നിവരുള്‍പ്പെട്ട ബെഞ്ച് അംഗീകരിച്ചു. സംവരണം നല്‍കേണ്ടതുണ്ടോയെന്ന് സര്‍ക്കാരിനും ബാങ്കുകള്‍ക്കും തീരുമാനിക്കാമെന്നും പഴയ ഉത്തരവ് പിന്‍വലിച്ചുകൊണ്ട് സുപ്രീം കോടതി വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























