വാഹനം ഓടിക്കുമ്പോള്‍ ഫോണ്‍ ചെയ്താല്‍ പിഴ മാത്രമല്ല ഫോണും പോകും

വാഹനം ഓടിക്കുന്നവര്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പിഴ അടച്ചാല്‍ മതിയല്ലോയെന്ന് കരുതുന്നവര്‍ ശ്രദ്ധിക്കുക. ഇനി പിഴ മാത്രം അടച്ചാല്‍ പോരാ. ഫോണും കൊടുക്കേണ്ടിവരും. വാഹനം ഓടിക്കുന്നതിനിടയ്ക്ക് ഫോണ്‍ ബല്ലടിച്ചാല്‍ വാഹനം വഴിയരുകില്‍ നിര്‍ത്തിയശേഷം കോള്‍ അറ്റന്റ് ചെയ്ത് സംസാരിക്കുന്നതാണ് ശരി. ഇത് ലംഘിച്ച് വാഹനം ഓടിക്കുമ്പോള്‍ ഫോണില്‍ സംസാരിച്ചാല്‍ ട്രാഫിക് പോലീസിന്റെ വക പിഴയുണ്ടാകും. എന്നാല്‍ ഇനിമുതല്‍ പിഴ മാത്രമല്ല ഫോണും പോലീസ് പിടിച്ചെടുക്കും.
രാജസ്ഥാനിലാണ് നിയമം ആദ്യം നിലവില്‍ വരുന്നത്. വാഹനം ഓടിക്കുന്നതിനിടയ്ക്ക് ഫോണ്‍ ചെയ്യുന്നത് മൂലമുള്ള റോഡ് അപകടങ്ങള്‍ വര്‍ധിച്ച് വരുന്നതിനെ തുടര്‍ന്നാണ് പുതിയ നിയമം കൊണ്ടുവരാന്‍ സംസ്ഥാന സര്‍ക്കാര്‍ ഒരുങ്ങുന്നത്.
റോഡ് സേഫ്റ്റി വീക്കിനോട് അനുബന്ധിച്ച് ഇതിന്റെ പരീക്ഷണം ഉണ്ടാകും. ജനുവരി 18 മുതല്‍ 24 വരെയാണിത്. പിന്നീട് ഇത് നിയമാക്കുകയും ചെയ്യും. മാത്രമല്ല സംസ്ഥാനത്തെ നിലവാരമില്ലാത്ത ഹെല്‍മറ്റുകളുടെ വില്‍പ്പനയും നിര്‍ത്തലാക്കാന്‍ നിര്‍ദേശം നല്‍കി കഴിഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























