മേഖാലയയില്‍ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു

മേഖാലയയില്‍ സ്‌ഫോടനത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു. ശനിയാഴ്ച ഉച്ചയ്ക്ക് 1.30ഓടെ ഈസ്റ്റ് ഗാരോ ഹില്‍സ് ജില്ലയിലെ തിരക്കേറിയ വില്യം നഗര്‍ മാര്‍ക്കറ്റിലാണ് സ്‌പോടനം ഉണ്ടായത്. ആക്രമണത്തില്‍ ആറു പേര്‍ക്ക് പരിക്കേറ്റു. ഗാരോ നാഷണല്‍ ലിബറേഷന്‍ ആര്‍മി(ജി.എന്‍.എല്‍.എ) എന്ന തീവ്രവാദ സംഘടനയാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്റെ നിഗമനം.
ശക്തമായ ഐ.ഇ.ഡി സ്‌ഫോടനമാണ് ഉണ്ടായതെന്ന് പോലീസ് പറഞ്ഞു. ഒരു മദ്യഷാപ്പ് സ്‌ഫോടനത്തില്‍ ഭാഗികമായി തകര്‍ന്നു. കൂടുതല്‍ സ്‌ഫോടക വസ്തുക്കള്‍ ഉണ്ടാകാമെന്ന സംശയത്തില്‍ സ്ഥലത്ത് നിന്ന് ആളുകളെ ഒഴിപ്പിച്ച് പോലീസ് പരിശോധന നടത്തി. പരിക്കേറ്റവരെ സമീപത്തെ സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























