സെല്‍ഫി എടുക്കുന്നതിനിടെ യുവതി കടലില്‍ വീണു മരിച്ചു

മുംബൈയില്‍ സെല്‍ഫി എടുക്കുന്നതിനിടെ യുവതി കടലില്‍ വീണു മരിച്ചു. മുംബൈയിലെ ബാന്ദ്ര ബാന്ദ്സ്റ്റാന്‍ഡിലാണ് സംഭവം. രണ്ട് സുഹൃത്തുക്കള്‍ക്കൊപ്പം സെല്‍ഫി എടുക്കുന്നതിനിടെ കാല്‍ വഴുതിയ യുവതി തിരയില്‍പ്പെട്ട് ഒഴുക്കില്‍പ്പെട്ടു. സെല്‍ഫി എടുക്കുന്നതിനിടെ പിന്നില്‍ വലിയ തിര ഉയര്‍ന്നത് ശ്രദ്ധിച്ചില്ലെന്ന് യുവതിക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ പറഞ്ഞു.
കടല്‍ത്തീരത്തെ പാറക്കൂട്ടത്തില്‍ കയറി നിന്നാണ് യുവതികള്‍ സെല്‍ഫി എടുത്തത്. സുഹൃത്തുക്കളായ മൂന്ന് യുവതികള്‍ ഒരുമിച്ചാണ് സ്ഥലത്ത് എത്തിയത്. ആദ്യം കടലില്‍ വീണ യുവതിയെ രക്ഷിക്കാന്‍ പിന്നാലെ ചാടിയ യുവതിയെയും കാണാതായി. ഇവര്‍ക്കായി അഗ്‌നിശമന സേന തെരച്ചില്‍ ആരംഭിച്ചു. മൂവരും കോളജ് വിദ്യാര്‍ത്ഥികളാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























