ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി

ജമ്മു കശ്മീരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തി. പുതിയ മുഖ്യമന്ത്രി മെഹബൂബ മുഫ്തിയുടെ സത്യപ്രതിജ്ഞ വൈകുന്ന സാഹചര്യത്തിലാണ് ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയത്. ഗവര്‍ണര്‍ എന്‍.എന്‍ വോറ സമര്‍പ്പിച്ച ശിപാര്‍ശ രാഷ്ട്രപതി പ്രണബ് മുഖര്‍ജി രാത്രിയോടെ ഒപ്പുവച്ചു. പുതിയ സര്‍ക്കാര്‍ ചുമതലയേല്‍ക്കുന്നത് വരെ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയ വക്താവ് അറിയിച്ചു.
മുഖ്യമന്ത്രിയായിരുന്ന മുഫ്തി മുഹമ്മദ് സയീദ് അന്തരിച്ച സാഹചര്യത്തിലാണ് അദ്ദേഹത്തിന്റെ മകള്‍ മെഹബൂബ മുഖ്യമന്ത്രിയാകുന്നത്. പി.ഡി.പി അധ്യക്ഷ കൂടിയാണ് മെഹബൂബ. 28 എം.എല്‍.എമാരുടെ പിന്തുണ മെഹബൂബയ്ക്കുണ്ടെന്ന് പാര്‍ട്ടി ഗവര്‍ണറെ അറിയിച്ചിട്ടുണ്ട്. തിങ്കളാഴ്ച കശ്മീരിന്റെ ആദ്യ വനിതാ മുഖ്യമന്ത്രിയായി മെഹബൂബ സത്യപ്രതിഞ്ജ ചെയ്യും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























