ഡല്‍ഹിയില്‍ പരീക്ഷണാര്‍ത്ഥത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാമെന്ന് ഹൈക്കോടതി

ഡല്‍ഹിയില്‍ അന്തരീക്ഷ മലിനീകരണത്തിന്റെ തോത് കുറയ്ക്കുക എന്ന ലക്ഷ്യത്തോടെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാര്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഏര്‍പ്പെടുത്തിയ ഗതാഗത നിയന്ത്രണം തുടരാമെന്ന്് ഡല്‍ഹി ഹൈക്കോടതി. സര്‍ക്കാര്‍ തീരുമാനത്തില്‍ ഇടപെടില്ലെന്നും കോടതി വ്യക്തമാക്കി. ഈ മാസം 15 വരെയാണ് ഗതാഗത നിയന്ത്രണം കൊണ്ടുവന്നത്. ഇത് ചോദ്യം ചെയ്തുള്ള ഒരുകൂട്ടം ഹര്‍ജികളില്‍ തള്ളിക്കൊണ്ടാണ് കോടതിയുടെ ഉത്തരവ്.
ഡല്‍ഹിയില്‍ ഒറ്റ, ഇരട്ട അക്ക നമ്പര്‍ വാഹനങ്ങള്‍ക്ക് ഒറ്റ, ഇരട്ട അക്ക ദിവസങ്ങളില്‍ മാത്രം അനുമതി നല്‍കുന്നതാണ് നിയന്ത്രണം. എന്നാല്‍ ഇത് ഒരാഴ്ച പോരെയെന്നും നിയന്ത്രണം കൊണ്ട് എന്തുമാറ്റമുണ്ടായി എന്നു വ്യക്തമാക്കണമെന്നും കോടതി കഴിഞ്ഞ ദിവസം നിര്‍ദേശിച്ചിരുന്നു. പൊതുഗതാഗത സംവിധാനത്തിലെ കുറവ് ജനങ്ങള്‍ക്ക് അസൗകര്യം സൃഷ്ടിക്കുന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ഡല്‍ഹി മലിനീകരണ നിയന്ത്രണ ബോര്‍ഡ് 18 ഇടങ്ങളില്‍ നിന്ന് ശേഖരിച്ച സാംപിള്‍ പ്രകാരം മലിനീകരണ തോത് 50 ശതമാനത്തോളം കുറഞ്ഞതായി സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























