മാള്‍ഡയിലെത്തിയ ബിജെപി എംപിമാരെ പോലീസ് കസ്റ്റഡിയിലെടുത്തു

പശ്ചിമ ബംഗാളിലെ മാള്‍ഡയില്‍ കഴിഞ്ഞ ഞായറാഴ്ചയുണ്ടായ അക്രമ സംഭവങ്ങളെപ്പറ്റി അന്വേഷിക്കാനെത്തിയ ബിജെപി എംപിമാരുടെ സംഘത്തെ പോലീസ് കസ്റ്റഡിയിലെടുത്തു. ബിജെപി അധ്യക്ഷന്‍ അമിത് ഷായുടെ നിര്‍ദ്ദേശപ്രകാരമാണ് എം പിമാരെത്തിയത്.
ജില്ലാ ഭരണകൂടത്തിന്റെ പരാതിയിലാണ് എംപിമാരായ എസ്എസ് അലുവാലിയ, ഭൂപേന്ദ്ര യാദവ്, ബി ഡി റാം എന്നിവരെ മാള്‍ഡ റെയില്‍വെ സ്‌റ്റേഷനില്‍നിന്ന് കസ്റ്റഡിയില്‍ എടുത്തത്.സംഘര്‍ഷം നടന്ന കാലിയാചക്കിലേക്ക് സംഘത്തെ അയക്കില്ലെന്നും തിരിച്ചുപോകണമെന്നും പൊലീസ് ആവശ്യപ്പെട്ടു.
അക്രമ സംഭവങ്ങള്‍ നടന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനാണ് ഇവര്‍ ബംഗാളില്‍ എത്തിയത്.ആഭ്യന്തര മന്ത്രി രാജ്‌നാഥ്‌സിങ് ജനവരി 18 ന് മാള്‍ഡ സന്ദര്‍ശിക്കാനിരിക്കെയാണ് ബിജെപി എംപിമാരുടെ സംഘം പശ്ചിമബംഗാളില്‍ എത്തിയത്.
അതേസമയം മാള്‍ഡയില്‍ നടന്നത് വര്‍ഗീയ കലാപമല്ലെന്നും ബിഎസ്എഫും നാട്ടുകാരും തമ്മിലുള്ള സംഘര്‍ഷം മാത്രമാണെന്നും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞു. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ്ങിന് സംസ്ഥാന സര്‍ക്കാര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























