യാത്രക്കാരിയെ ഇന്‍ഡിഗോ വിമാനത്തില്‍ പീഡിപ്പിച്ചതായി പരാതി

ഇന്‍ഡിഗോ വിമാനത്തിലെ യാത്രക്കാരിയെ മറ്റൊരു യാത്രക്കാരന്‍ പീഡിപ്പിച്ചതായി പരാതി. കൊല്‍ക്കത്തയില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോയ വിമാനത്തിലാണ് സംഭവം.
യുവതിയുടെ പരാതിയെ തുടര്‍ന്ന് സഞ്ജയ് കനാഡ് എന്ന യാത്രക്കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
ഇന്ന് പുലര്‍ച്ചെയായിരുന്നു സംഭവം. യാത്രക്കാര്‍ വിമാനത്തില്‍ കയറിക്കൊണ്ടിരിക്കവേയാണ് തന്റെ തൊട്ടടുത്ത സീറ്റിലിരുന്ന സഞ്ജയ് തന്നെ പീഡീപ്പിക്കാന്‍ ശ്രമിച്ചതായി ഒരു യാത്രക്കാരി ഉറക്കെ വിളിച്ചു പറഞ്ഞത്.
ഉടന്‍ തന്നെ ഇരുവരേയും എയര്‍പോര്‍ട്ട് സ്‌റ്റേഷനിലേക്ക് മാറ്റുകയും സഞ്ജയെ അറസ്റ്റു ചെയ്യുകയുമായിരുന്നു. വിമാനം യഥാസമയം തന്നെ യാത്ര പുറപ്പെട്ടു. രണ്ടുപേരും ഡല്‍ഹി സ്വദേശികളാണ്. സംഭവത്തെ കുറിച്ച് പൊലീസ് വിശദ അന്വേഷണം ആരംഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























