ഒറ്റ, ഇരട്ട വാഹന നിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതി

പരിസ്ഥിതി മലിനീകരണം തടയുന്നതിനായുള്ള ദില്ലി സര്‍ക്കാരിന്റെ വാഹന നിയന്ത്രണത്തില്‍ ഇടപെടില്ലെന്ന് ദില്ലി ഹൈക്കോടതി. ഒറ്റ, ഇരട്ട അക്കങ്ങളുള്ള വാഹനങ്ങള്‍ പരീക്ഷണാടിസ്ഥാനത്തില്‍ നിയന്ത്രിക്കുന്നത് ഒരാഴ്ചക്കാലത്തേക്ക് മതിയെന്ന് കാട്ടി നല്‍കിയ ഹര്‍ജികളില്‍ ഇടപെടാനാണ് ഹൈക്കോടതി വിസമ്മതിച്ചത്. ഇതോടെ ഈ മാസം പതിനഞ്ചാം തിയതി വരെ ദില്ലി സര്‍ക്കാരിന് വാഹന നിയന്ത്രണവുമായി മുന്നോട്ടുപോകാനാകും.
ഹൈക്കോതി വിധിയെ സര്‍ക്കാര്‍ സ്വാഗതം ചെയ്തു. നഗരത്തിലെ മലിനീകരണ തോത് കുറക്കുന്നതിനു വാഹന നിയന്ത്രണം ഗുണം ചെയ്തു എന്നാണ് സര്‍ക്കാര്‍ നിലപാട്.
നേരത്തെ കേസ് പരിഗണിക്കുമ്പോള്‍ നിയന്ത്രണം ഒരാഴ്ച്ച പോരെയെന്ന് കോടതി ചോദിച്ചിരുന്നു. ഗതാഗത നിയന്ത്രണം 15 ണ് ശേഷവും തുടര്‍ന്നേക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നെങ്കിലും 15 ന് ശേഷം നിയന്ത്രണം ഉണ്ടാകില്ലെന്ന് ഗതാഗതമന്ത്രി ഗോപാല്‍ റായ് വ്യക്തമാക്കിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























