സ്മൃതി ഇറാനി ദേശിയ പതാക തലകീഴായി ഉയര്‍ത്തിയത് വിവാദമായി

കേന്ദ്ര മാനവ വിഭവശേഷിമന്ത്രി സ്മൃതി ഇറാനി ദേശിയ പതാക തലകീഴായി ഉയര്‍ത്തി. ഉത്തര്‍ പ്രദേശിലെ ഹാര്‍ദോയിയില്‍ നടന്ന ചടങ്ങിലാണ് മന്ത്രിക്ക് അബദ്ധം പിണഞ്ഞത്.കേന്ദ്രീയ വിദ്യാലയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം നിര്‍വഹിക്കാനാണ് ഹാര്‍ദോയിയില്‍ സ്മൃതി എത്തിയത്.
ചടങ്ങുകള്‍ക്ക് മുമ്പ് മന്ത്രി ദേശിയ പതാക ഉയര്‍ത്തുകയും ചെയ്തു. എന്നാല്‍ അബദ്ധത്തില്‍ പതാക തലകീഴായിപ്പോവുകയും മന്ത്രിതന്നെ പിന്നീടിത് ശ്രദ്ധിക്കുകയും ചെയ്തു. സംഭവം നേരിയ വിവാദങ്ങള്‍ക്ക് വഴിവെച്ചുവെങ്കിലും പരസ്യ പ്രതികരണങ്ങള്‍ക്ക് സ്മൃതി ഇതുവരെ തയ്യാറായിട്ടില്ല.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























