ശബരിമലയിലെ സ്ത്രീകളുടെ പ്രവേശനം; അയ്യപ്പവിഗ്രഹത്തില്‍ തൊട്ടുവെന്ന നടി ജയമാലയുടെ വെളിപ്പെടുത്തല്‍

ശബരിമല സന്നിധാനത്ത് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിക്കണമെന്ന ഹര്‍ജിയില്‍ എന്തുകൊണ്ട് ശബരിമലയില്‍ സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൂടായെന്ന സുപ്രീംകോടതി വിധി ചൂടേറിയ ചര്‍ച്ചകള്‍ക്ക് വീണ്ടും വഴിതെളിച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ അടുത്തയാഴ്ച അന്തിമ വിധി പറയുമെന്നാണ് സുപ്രീംകോടതി പ്രഖ്യാപിച്ചിരിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന 2016ലെ മികച്ച കോടതിവിധികളില്‍ ഒന്നാവും ഇത്.
10 മുതല്‍ 50 വയസ് വരെ പ്രായമുള്ള സ്ത്രീകള്‍ക്കാണ് ശബരിമലയില്‍ പ്രവേശിക്കുന്നതിന് ലംഘനമുള്ളത്. ആചാരങ്ങളുടെയും ഐതിഹ്യങ്ങളുടെയുമൊക്കെ ചുവടുപിടിച്ചാണ് ഇത്തരമൊരു പ്രായപരിധി നിശ്ചയിച്ചിട്ടുള്ളത്. ഈ അലിഖിത നിയമം ലംഘിക്കപ്പെട്ടാല്‍ പഞ്ചപുണ്യാഹമെന്ന ശുദ്ധികര്‍മ്മം നടത്തി സന്നിധാനത്തെ ദൈവിക ചൈതന്യത്തെ പൂര്‍വ്വ സ്ഥിതിയിലെത്തിക്കുകയാണ് ചെയ്യുക.
എന്നാല്‍ ഇത്തരം വിലക്കുകളെ പകല്‍വെളിച്ചത്തില്‍ കാറ്റില്‍പ്പറത്തി ചില സ്ത്രീകള്‍ സന്നിധാനത്ത് അയ്യപ്പ ദര്‍ശനം നടത്തിയിട്ടുണ്ട്. അതില്‍ പ്രധാനമാണ് കന്നട നടി ജയമാലയുടെ ശബരിമല ദര്‍ശനം. വെറുതെ സന്നിധാനത്ത് എത്തി അയ്യപ്പനെക്കണ്ട് മടങ്ങുകയല്ല ജയമാല ചെയ്തത്. താന്‍ ശബരിമല ശ്രീകോവിലില്‍ കടന്ന് അയ്യപ്പ സ്വാമിയുടെ പാദങ്ങളില്‍ സ്പര്‍ശിച്ചുവെന്ന ജയമാലയുടെ വെളിപ്പെടുത്തല്‍. ആ വീഡിയോ ദൃശ്യങ്ങള്‍ കാണാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























