Widgets Magazine
09
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത


ഇന്നും ഭാഗിക വൈദ്യുതി നിയന്ത്രണത്തിന് സാധ്യത.. വൈകുന്നേരം 6.30-നും 12.30-നുമിടയിൽ ഭാഗികമായി വൈദ്യുത നിയന്ത്രണമുണ്ടാകാം.. വൈദ്യുതിയുടെ ലഭ്യതയിലും കാര്യമായ കുറവ്..


ഇ ഡിയുടെ നീക്കം വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ.. പുറത്ത് വന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നും എൻ കെ പ്രേമചന്ദ്രൻ എം പി..


ബി​ഗ് ബോസ് മലയാളം സീസൺ..രാഹുലും റിനിയും മുട്ടനടി.. 'ഐ വാൺടു ​ഗോ ഔട്ട്..' പൊട്ടിത്തെറിച്ച് റിനി..റിനിയെ പുറത്താക്കി ബിഗ് ബോസ്..?


വിശാല സംസ്ഥാന സമിതി യോഗം ചേരാന്‍ ദിവസങ്ങള്‍ മാത്രം.. ഇ.ഡി എടുത്ത അസാധാരണ നീക്കം പാര്‍ട്ടിക്കുള്ളിലും സംസ്ഥാന രാഷ്ട്രീയത്തിലും കനത്ത സ്‌ഫോടനത്തിന് വഴിവെച്ചിരിക്കുന്നു..

സല്‍മാന്‍ ഖാനെതിരെയുള്ള കേസില്‍ തെളിവുകള്‍ ശേഖരിയ്ക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് മുംബൈ പൊലീസ്

12 JANUARY 2016 11:53 AM IST
മലയാളി വാര്‍ത്ത.

നടന്‍ സല്‍മാന്‍ ഖാന്‍ മദ്യപിച്ച് വാഹനമോടിച്ച് നടപ്പാതയില്‍ കിടന്നുറങ്ങിയിരുന്നയാളെ കൊലപ്പെടുത്തിയ കേസില്‍ തെളിവുകള്‍ ശേഖരിയ്ക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് പൊലീസ്. കേസ് അന്വേഷണത്തിലെ പ്രധാനപ്പെട്ട വീഴ്ചകളും വൈരുദ്ധ്യങ്ങളും ചൂണ്ടിക്കാട്ടി മുംബൈ പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ കെ.എം.എം പ്രസന്ന നഗരത്തിലെ എല്ലാ പൊലീസ് സ്‌റ്റേഷനുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
കേസില്‍ ബോംബെ ഹൈക്കോടതി സല്‍മാനെ കുറ്റവിമുക്തനാക്കിയിരുന്നു. അതേ സമയം ഹൈക്കോടതി വിധിയ്‌ക്കെതിരെ സുപ്രീം കോടതിയെ സമീപിയ്ക്കുമെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. സംസ്ഥാന സര്‍ക്കാരിന്റെ അപ്പീല്‍ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട നടപടികളിലാണ് ബാന്ദ്ര പൊലീസ്. കേസില്‍ അന്വേഷണ ഉദ്യോഗസ്ഥന് സംഭവിച്ച ഗുരുതര വീഴ്ചകളില്‍ നിന്ന് പഠിയ്ക്കണമെന്നും ഇത് ആവര്‍ത്തിയ്ക്കപ്പെടാന്‍ പാടില്ലെന്നും അസി.കമ്മീഷണര്‍ വ്യക്തമാക്കി. കേസ് അന്വേഷണം ദുര്‍ബലമായതാണ് സല്‍മാന്‍ ഖാന് എളുപ്പത്തില്‍ മോചനം സാദ്ധ്യമാക്കിയതെന്നാണ് വിമര്‍ശനം.
പ്രധാനമായും 16 കാര്യങ്ങളാണ് സര്‍ക്കുലറില്‍ പരാമര്‍ശിയ്ക്കുന്നത്. സല്‍മാന്‍ ഖാന്‍ മദ്യപിച്ചതായി ആരോപിയ്ക്കപ്പെടുന്ന സാന്താക്രൂസിലുള്ള ബാറിലെ ബില്‍ സംബന്ധിച്ച് ആവശ്യമായ തെളിവില്ല, ഇതിന് ശേഷം സല്‍മാന്‍ പോയതായി പറയുന്ന മാരിയറ്റ് ഹോട്ടലിലെ ബില്ലുകളും പിടിച്ചെടുത്തിരുന്നെങ്കിലും ഉപയോഗിച്ചില്ല. ബാറില്‍ നിന്ന് സല്‍മാന്‍ എവിടേയ്ക്കാണ് പോയതെന്നത് സംബന്ധിച്ച് വ്യക്തത വരുത്താന്‍ ഇത് മൂലം കഴിഞ്ഞില്ലെന്നും വിമര്‍ശനമുയര്‍ന്നു.
2002 സെപ്റ്റംബര്‍ 28ന് തന്നെ വൈദ്യപരിശോധനയ്ക്ക് വിധേയനാകാന്‍ എത്തുകയും ബാന്ദ്ര പൊലീസ് സ്‌റ്റേഷനില്‍ ഹാജരാവുകയും ചെയ്ത സല്‍മാനെ ഏറെ വൈകി മാത്രമാണ് രക്തസാമ്പിള്‍ ശേഖരിയ്ക്കാനായി ജെ.ജെ ആശുപത്രിയില്‍ കൊണ്ടുപോയത്. കൊല്ലപ്പെട്ട നരൂലയുടെ രക്തമെടുത്തത് ഭാഭ ആശുപത്രിയിലായിരിയ്‌ക്കെ എന്തിനാണ് സല്‍മാനെ ജെ.ജെ ആശുപത്രിയിലേയ്ക്ക് കൊണ്ടു പോയതെന്നത് സംബന്ധിച്ച് യാതൊരു വിശദീകരണവുമില്ലെന്നും സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുന്നു.
30ന് മാത്രമാണ് സല്‍മാന്റെ രക്ത സാമ്പിള്‍ ഫോറന്‍സിക് ലബോറട്ടറിയില്‍ പരിശോധനയ്ക്കായി അയച്ചത്. ആശുപത്രിയില്‍ നിന്ന് സല്‍മാന്റെ രക്തസാമ്പിള്‍ ശേഖരിച്ച് പൊലീസ് സ്‌റ്റേഷനിലെത്തിച്ച കോണ്‍സ്റ്റബിളിന്റെ മൊഴിയെടുത്തില്ല. ആറ് മില്ലി ലിറ്റര്‍ രക്തം ശേഖരിച്ചെങ്കിലും നാല് മില്ലി മാത്രമാണ് ലബോറട്ടറിയിലെത്തിയത്. ലബോറട്ടറിയിലെ ക്ലര്‍ക്കിനെ ചോദ്യം ചെയ്തില്ല. വൈദ്യപരിശോധന രേഖകള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ പരിശോധിച്ചില്ല.
എഫ്.ഐ.ആറില്‍ രണ്ട് സ്ഥലത്ത് മാറ്റം വരുത്തിയത് ദുരൂഹമാണ്. ഇതിനും വിശദീകരണമില്ല. മതിയായ സാക്ഷിമൊഴികളില്ല. ടയര്‍ പൊട്ടിയതാണ് അപകടത്തിന് കാരണമായതെന്ന വാദവും പ്രതിഭാഗം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ടയര്‍ പരിശോധനയ്ക്കായി ലബോറട്ടറിയിലേയ്ക്ക് അയച്ചില്ല. പ്രധാന സാക്ഷികളില്‍ ഒരാളായി നടന്‍ കമല്‍ ഖാനെ ലഭിയ്ക്കുമായിരുന്നിട്ടും അന്വേഷണസംഘം അതിന് ശ്രമിച്ചില്ലെന്നും സര്‍ക്കുലര്‍ കുറ്റപ്പെടുത്തുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ സ്കൂളുകളിൽ നിലവിലുള്ള ഉച്ച ഭക്ഷണ പദ്ധതി പ്ലസ് ടു വരെയാക്കാനും, പ്രഭാത ഭക്ഷണവും ഉൾപ്പെടുത്താനും നടപടികൾ സ്വീകരിക്കുമെന്ന് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ.ഷംസുദ്ദീൻ  (2 minutes ago)

സംസ്ഥാനത്ത് ഇന്നും താപനില ഉയരാൻ സാദ്ധ്യതയെന്ന് മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.. ഉഷ്‌ണതരംഗ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ജാഗ്രതാ നിർദ്ദേശം...  (15 minutes ago)

വനിതകളുടെ ഏറ്റവും പുതിയ ടി20 റാങ്കിങിൽ നേട്ടമുണ്ടാക്കി ഇന്ത്യയുടെ ദീപ്തി ശർമ...  (33 minutes ago)

അതിവേഗ റെയിൽ പദ്ധതി... മെട്രോ മാൻ ഇ ശ്രീധരൻ മുഖ്യമന്ത്രി വിഡി സതീശനുമായി കൂടിക്കാഴ്ച നടത്തി  (50 minutes ago)

ബംഗാൾ ഉൾക്കടലിൽ ന്യൂന മർദ്ദം രൂപപ്പെടാൻ സാധ്യത... സംസ്ഥാനത്ത് സെപ്തംബർ 12 വരെ നേരിയതോ മിതമായതോയായ മഴയ്ക്ക് സാധ്യത  (59 minutes ago)

മത്സ്യബന്ധന ബോട്ടിന്റെ മുകളില്‍ നിന്ന് കാല്‍വഴുതി കായലില്‍ വീണ യുവാവിന് ദാരുണാന്ത്യം  (7 hours ago)

വ്യാജ രേഖകളിലൂടെ വായ്പ തുകയായി ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതി അറസ്റ്റില്‍  (7 hours ago)

മലേഷ്യയില്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍പ്പെട്ട് അഞ്ച് പേരെ കാണാതായി  (8 hours ago)

ഇ ഡിയുടെ നീക്കത്തിന് പിന്നിലുള്ളത് രാഷ്ട്രീയ പകപോക്കല്‍ മാത്രമെന്ന് എം വി ഗോവിന്ദന്‍  (11 hours ago)

അട്ടപ്പാടി ഇരട്ടക്കൊല കേസില്‍ ബംഗാള്‍ സ്വദേശിയായ പ്രതി പിടിയില്‍  (11 hours ago)

ഏഷ്യന്‍ ഗെയിംസില്‍ വിജയിച്ചാല്‍ മലയാളി താരങ്ങള്‍ക്ക് വമ്പന്‍ പാരിതോഷികം  (11 hours ago)

കുട്ടനാടിൻ്റെ പശ്ചാത്തലത്തിലൂടെ തികഞ്ഞ ഒരു കുടുംബ കഥ; 'തലയണ' എന്ന ചിത്രവുമായി സിനി സ്ക്കറിയ!!!  (12 hours ago)

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം  (14 hours ago)

എൻ കെ പ്രേമചന്ദ്രൻ എം പി  (14 hours ago)

Bigg Boss എല്ലാവരും പറഞ്ഞത് ഒരൊറ്റ പേര്  (14 hours ago)

Malayali Vartha Recommends