പെണ്‍കുട്ടികളെ ആദരിക്കും... റിപ്പബ്ലിക് ദിനത്തില്‍ ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരിക്കും പതാക ഉയര്‍ത്തുക

റിപ്പബ്ലിക് ദിന പരേഡ് പെണ്‍കുട്ടികള്‍ക്കുള്ള ആദരവായി മാറ്റി ഗുജറാത്ത്. ഗുജറാത്തി സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഗ്രാമത്തിലെ ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയായിരിക്കും പതാക ഉയര്‍ത്തുന്നത്. ഇക്കാര്യം വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍ എല്ലാ സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കും സര്‍ക്കുലര്‍ അയച്ചു.
ഏറ്റവും നന്നായി പഠിക്കുന്ന പെണ്‍കുട്ടിയെക്കൊണ്ട് പതാക ഉയര്‍ത്തിക്കണമെന്നാണ് സര്‍ക്കുലറിലെ നിര്‍ദ്ദേശം. സ്വകാര്യ സ്‌കൂളുകളുടെ ജില്ലാ െ്രെപറി എജ്യുക്കേഷന്‍ ഓഫീസര്‍ക്കും സര്‍ക്കുലര്‍ അയച്ചു. സ്‌കൂളുകളില്‍ നടക്കുന്ന റിപ്പബ്ലിക് ദിന പരേഡില്‍, ഈ വര്‍ഷം ജനിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കളെ ആദരിക്കാനും തീരുമാനിച്ചിട്ടുണ്ട്.
\'ബേഠി കോ സലാം, ദേശ് കെ നാം\' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഗുജറാത്തില്‍ ഈ വര്‍ഷം റിപ്പബ്ലിക് ദിനാഘോഷ ചടങ്ങുകള്‍ നടക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha


























