പത്താന്‍കോട് ആക്രമണം : നടപടിയെടുക്കാന്‍ പാക്കിസ്ഥാനു കൂടുതല്‍ സമയം അനുവദിക്കണമെന്ന് രാജ്‌നാഥ് സിംഗ്

പത്താന്‍കോട് ആക്രമണവുമായി ബന്ധപ്പെട്ടു നടപടിയെടുക്കാന്‍ പാക്കിസ്ഥാനു കൂടുതല്‍ സമയം അനുവദിക്കണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗ്. പാക്കിസ്ഥാന്‍ ആക്രമണത്തെക്കുറിച്ച് അന്വേഷിക്കുവാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തില്‍ ഉചിതമായ നടപടിയുണ്ടാകുമെന്നു പാക്കിസ്ഥാന്‍ പറയുന്നു. അതിനാല്‍ അവര്‍ക്കു കൂടുതല്‍ സമയം അനുവദിക്കണം. അവരെ അവിശ്വസിക്കേണ്ട യാതൊരുകാരണവുമില്ലെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.
ആക്രമണവുമായി ബന്ധമുണെ്ടന്നു സംശയിക്കപ്പെടുന്ന നാലു പേരെ തിങ്കളാഴ്ച പാക്കിസ്ഥാന്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഗുജ്‌റന്‍വാല, ജെലും, ബഹവാല്‍പുര്‍ എന്നിവിടങ്ങളില്‍ സൈന്യം നടത്തിയ റെയ്ഡിലാണു പത്താന്‍കോട് ആക്രമണവുമായി ബന്ധമുണ്‌ടെന്നു സംശയിക്കുന്നവരെ പിടികൂടിയത്. ഇന്ത്യ-പാക് ബന്ധം മെച്ചപ്പെടുന്നുവെന്ന സൂചനകള്‍ക്കിടെയാണു പത്താന്‍കോട്ട് വ്യോമസേനാ താവളത്തില്‍ ആറു ഭീകരര്‍ നുഴഞ്ഞുകയറിയതും ഏറ്റുമുട്ടലില്‍ അവരും ഏഴു സൈനികരും മരിച്ചതും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























