മുംബൈയിലെ 15 സ്ഥലങ്ങളില്‍ സെല്‍ഫിയെടുക്കാന്‍ പാടില്ല

കുട്ടികളും യുവാക്കളും മാത്രമല്ല ലോകനേതാക്കള്‍ വരെ സെല്‍ഫിയെടുത്തു രസിച്ചു കളിക്കുന്ന കാലമാണല്ലോ ഇത്. സെല്‍ഫി തരംഗം അതിരുവിടുമ്പോള്‍ പല ആപത്തുകളും ഇതിനു പിന്നാലെ ഉണ്ടാകുന്നുണ്ട്. അപകടങ്ങള്‍ കണക്കിലെടുത്ത് സുരക്ഷയും നടപടിയും കര്‍ശനമാക്കാനാണ് അധികൃതരുടെ തീരുമാനം. ഇനി സെല്‍ഫി പ്രേമികള്‍ ഒന്നു ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.
ചില സ്ഥലങ്ങളില്‍ നിന്നും ഇനി സെല്‍ഫിയെടുത്താല്‍ പണി കിട്ടുമെന്നുറപ്പാണ്. മുംബൈയിലെ പതിനഞ്ച് ടൂറിസ്റ്റ് കേന്ദ്രങ്ങളിലാണ് നിയമം കര്‍ശനമാക്കിയിരിക്കുന്നത്. അപകടകരമായ 15 സ്ഥലങ്ങളില്‍ \'നോ സെല്‍ഫി സോണ്‍\' എന്നാണ് എഴുതിവെച്ചിരിക്കുന്നത്. നിയമം ലംഘിച്ച് സെല്‍ഫിയെടുക്കുന്നത് പിടിക്കപ്പെട്ടാല്‍ നടപടിയുണ്ടാകുമെന്നാണ് മുംബൈ പോലീസ് വ്യക്തമാക്കിയത്.
മുംബൈയിലെ ബാന്ദ്ര കോട്ടയുടെ മതില്‍ കെട്ടില്‍ നിന്നും സെല്‍ഫിയെടുക്കാന്‍ ശ്രമിച്ച രണ്ടു വിദ്യാര്‍ത്ഥികള്‍ കടലിലേക്ക് കാല്‍തെറ്റി വീണത് കഴിഞ്ഞ ദിവസമായിരുന്നു. തുടര്‍ന്നാണ് സെല്‍ഫി നിയന്ത്രണം കര്‍ശനമാക്കാന്‍ അധികൃതര്‍ തീരുമാനിച്ചത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























