ജമ്മു കാഷ്മീരില്‍ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.8 തീവ്രത

ജമ്മു കാഷ്മീരില്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 5.8 രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ആളുകള്‍ പരിഭ്രാന്തരായി വീടുകളില്‍ നിന്നും പുറത്തേയ്ക്ക് ഓടി.
പുലര്‍ച്ചെ 1.34-നാണ് ഭൂകമ്പമുണ്ടായത്. അഫ്ഗാനിസ്ഥാനിലെ ഹിന്ദുകുഷ് മേഖലയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം. കഴിഞ്ഞ അഞ്ച് മാസത്തിനിടെ കാഷ്മീരില്‍ തീവ്രത കുറഞ്ഞ ഭൂകമ്പങ്ങള്‍ നിരവധി തവണ അനുഭവപ്പെട്ടിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























