മാഗി നൂഡില്‍സിന്റെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കണം: സുപ്രീം കോടതി

മാഗി നൂഡില്‍സിന്റെ ഗുണനിലവാരത്തെക്കുറിച്ച് വീണ്ടും പരിശോധന നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൈസൂരിലെ ലാബിന് സുപ്രീം കോടതി നിര്‍ദേശം. മാഗിയില്‍ ഉപയോഗിക്കുന്ന ഈയത്തിന്റെയും ഗ്ലൂട്ടാമിക് ആസിഡിന്റെയും അളവ് അനുവദനീയമായ തോതിലാണോയെന്ന് അറിയിക്കാനാണ് കോടതി നിര്‍ദേശം. എട്ട് ആഴ്ച്ചക്കുള്ളില്‍ ലാബ് റിപ്പോര്‍ട്ട് നല്‍കുമെന്നാണ് വിവരം.
മാഗിയുടെ ഒന്‍പത് ഉത്പന്നങ്ങള്‍ക്കെതിരെ ബോംബെ ഹൈക്കോടതി കഴിഞ്ഞ ഓഗസ്റ്റ് 13നാണ് വിധി പുറപ്പെടുവിച്ചത്. ഇതിനെതിരെ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചു കൊണ്ടാണ് സുപ്രീം കോടതിയുടെ പുതിയ നിര്‍ദേശം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























