പുത്തന്‍ രൂപത്തില്‍ റെയില്‍വേ.. അണിഞ്ഞൊരുങ്ങി പുതിയ റെയില്‍വേ കോച്ചുകള്‍

അടിമുടി മാറ്റങ്ങളുമായി ഇതാ റെയില്‍വേയുടെ പുതിയ കോച്ചുകള്‍ പുറത്തിറങ്ങി.പുതിയ കോച്ചുകള്‍ റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവാണ് ദില്ലിയില്‍ മാധ്യമങ്ങള്‍ക്കു മുന്നില്‍ തുറന്നു കാണിച്ചത്.പുതിയ സുരക്ഷാ ഉപാധികളോടും കൂടുതല്‍ സൗകര്യപ്രദമായ യാത്രാ സൗകര്യങ്ങളോടും കൂടിയാണ് പുതിയ കോച്ചുകള്‍ അണിഞ്ഞൊരുങ്ങുന്നത്.
കണ്‍ട്രോള്‍ഡ് ഡിസ്ചാര്‍ജ്ഡ് വാട്ടര്‍ ടാപ്, പുതിയ ടോയ്‌ലറ്റ് മൊഡ്യൂളുകള്‍, എക്‌സ്‌ഹോസ്റ്റ് ഫാന്‍, എല്‍.ഇ.ഡി ലൈറ്റുകള്‍, സൈഡ് ബര്‍ത്ത് യാത്രകകാര്‍ക്കായി പുതിയ ടേബിള്‍ തുടങ്ങിയവയാണ് പുതിയകോച്ചുകളിലുള്ളത്. പഴക്കമുള്ള കോച്ചുകളിലാണ് ഭോപ്പാലിലെ വര്‍ക്ക് ഷോപ്പില്‍ വെച്ച് പുതിയ സൗകര്യങ്ങള്‍ കൂട്ടിച്ചേര്‍ത്തത്. 111 കോച്ചുകളിലാണ് ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയത്. 31.5 കോടി രൂപയാണ് ഇതിന് വകയിരുത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























