ജനക്ഷേമ പദ്ധതികളുമായി വീണ്ടും കേജരിവാള്‍

ഡല്‍ഹിയില്‍ആരോഗ്യമേഖലയില്‍നിര്‍ണ്ണായകമായ ചുവടുവെപ്പുമായി ഡല്‍ഹി സര്‍ക്കാര്‍. 2016 ആരോഗ്യത്തിനും വിദ്യാഭ്യാസത്തിനും വര്‍ഷമായിരിക്കുമെന്ന് ഇന്നലെ വിളിച്ചു ചേര്‍ത്ത പത്ര സമ്മേളനത്തില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പ്രഖ്യാപിച്ചു.
ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ ഫെബ്രുവരി 1 മുതല്‍ ചുരുക്കം ചില മരുന്നുകള്‍ ഒഴികെ എല്ലാ മരുന്നുകളും ജനങ്ങള്‍ക്ക് സൗജന്യമായി ലഭ്യമാകും. മരുന്ന് ആശുപത്രികള്‍ നേരിട്ട് വാങ്ങുന്ന രീതി നിര്‍ത്തലാക്കി മരുന്നുകള്‍ വാങ്ങുന്നതിന് കേന്ദ്രീകൃത സംവിധാനം ഏര്‍പ്പെടുത്തിയതായി കെജ്രിവാള്‍ അറിയിച്ചു. 21ദിവസത്തെ വേണ്ട എല്ലാ മരുന്നുകളും ആശുപത്രിയില്‍ സ്‌റ്റോക്ക് ഉണ്ടാകും. ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കുന്ന എല്ലാ മരുന്നുകളും ആശുപത്രിയില്‍ തന്നെ ആവശ്യത്തിന് സ്‌റ്റോക്ക് ഉണ്ടായിരിക്കും.വിതരണം ചെയുന്ന മരുന്നുകളുടെ ഗുണനിലവാരം ഉറപ്പുവരുത്തുകയും പരാതികള്‍ സ്വീകരിക്കുവാന്‍ പ്രത്യേക നമ്പര്‍ സംവിധാനം ആരംഭിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു. ഇതുവഴി സര്‍ക്കാരിനുണ്ടാവുന്ന അധിക ബാധ്യത എത്രയെന്ന് വെളിപെടുത്തിയിട്ടില്ലെങ്കിലും ഡല്‍ഹി സര്‍ക്കാര്‍ ആരോഗ്യ രംഗത്ത് വിപ്ലവകരമായ മാറ്റത്തിനാണ് വഴിതുറക്കുന്നത്. ഗതാഗത പരിഷ്‌ക്കാരത്തിന് വന്‍ ജനപിന്തുണയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























