എന്തും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയ്യാറാകണമെന്ന് ദല്‍ബീര്‍ സിംഗ്

രാജ്യത്തിനു നേരെ ഉയരുന്ന ഏത് ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം തയാറാണെന്നു സൈനികമേധാവി ദല്‍ബീര്‍ സിംഗ് സുഹാഗ് പറഞ്ഞു. രാജ്യത്തിന്റെ സുരക്ഷയ്ക്ക് അനുദിനം ഭീഷണി വര്‍ധിച്ചുവരികയാണെന്നും പക്ഷേ, ഇന്ത്യന്‍ സൈന്യത്തിന്റെ വീര്യം കെടുത്താന്‍ അത്തരം സംഭവങ്ങള്‍ക്കു സാധിക്കില്ലെന്നും പറഞ്ഞ അദ്ദേഹം ഏതു ഭീഷണിയെയും നേരിടാന്‍ ഇന്ത്യന്‍ സൈന്യം സുസജ്ജമാണെന്നു വ്യക്തമാക്കി.
പത്താന്‍കോട്ട് ആക്രമണത്തില്‍ ഭീകരരെ തുരത്താനായത് രാജ്യത്തിന്റെ സൈനികശക്തിയുടെ തെളിവാണെന്നും സൈന്യത്തിന്റെ പ്രത്യാക്രമണം ഭീകരരെ ഭയപ്പെടുത്തിട്ടുണ്‌ടെന്നും ദല്‍ബീര്‍ സിംഗ് പറഞ്ഞു. സുരക്ഷാ സംവിധാനങ്ങളെക്കുറിച്ച് ഉറപ്പുവരുത്താന്‍ രാജ്യത്തെ മുഴുവന്‍ സൈനിക വിഭാഗങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്‌ടെന്നും അദ്ദേഹം വ്യക്തമാക്കി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























