പത്താന്‍കോട്ട് ഭീകരാക്രമണം: ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമിച്ചത് പാക് സൈന്യമെന്ന് അഫ്ഗാന്‍ പോലീസ്

പത്താന്‍കോട്ട് ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യാപാക് സൗഹൃദം ത്രിശങ്കുവിലാക്കി അഫ്ഗാന്‍ പോലീസിന്റെ നിര്‍ണായക വെളിപ്പെടുത്തല്‍. അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിന് നേരെ ആക്രമണം നടത്തിയത് ഭീകരര്‍ ആയിരുന്നില്ലെന്നും, അത് പാക് സൈനികരാണെന്നും അഫ്ഗാന്‍ പോലീസ് വെളിപ്പെടുത്തുന്നു.
അഫ്ഗാന്‍ ബാല്‍ഖ് പ്ര?വിന്‍സ് പോലീസ് മേധാവി സയീദ് കമാല്‍ ആണ് വെളിപ്പെടുത്തല്‍ നടത്തിയത്. 99 ശതമാനവും ആക്രമണത്തിന് പിന്നില്‍ പാകിസ്താന്‍ സൈന്യമാണെന്നുംതാന്‍ അവരെ സ്വന്തം കണ്ണുകൊണ്ട് കണ്ട് തിരിച്ചറിഞ്ഞതാണെന്നും സയീദ് കമാല്‍ പറയുന്നു. അതിര്‍ത്തി കടന്നാണ് അവര്‍ എത്തിയത്. 25 മണിക്കൂര്‍ നീണ്ട ആക്രമണം നടത്തുമ്പോള്‍ സൈന്യത്തിന്റെ രീതികളാണ് അവര്‍ പിന്തുടര്‍ന്നിരുന്നത്. ഭീകരര്‍ വിദ്യാഭ്യാസ സമ്പന്നരും ബുദ്ധിമാന്മാരുമായിരുന്നു. വ്യക്തമായ പദ്ധതികളോടെയാണ് ആക്രമണം നടന്നതെന്നുംഅള്ളാഹുവിന്റെ കരുണകൊണ്ട് മാത്രമാണ് തങ്ങള്‍ക്ക് അവരെ പ്രതിരോധിക്കാനായതെന്നും സയീദ് പറയുന്നു.
പത്താന്‍കോട്ടില്‍ ഭീകരര്‍ ആക്രമണം നടത്തിയതിന്റെ രണ്ടാം ദിവസം ജനുവരി 3നാണ് അഫ്ഗാനിസ്ഥാനിലെ മസാര്‍ഇഷാരിഫിലുള്ള ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണത്തിന് ഇരയായത്. സൈനികരുടേതിന് സമാനമായി റോക്കറ്റ് ലോഞ്ചര്‍ അടക്കമുള്ള ആയുധങ്ങള്‍ ഉപയോഗിച്ചായിരുന്നു ആക്രമണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha

























