എഐഎഡിഎംകെ യോഗവേദിയില്‍ നിന്നു ബോംബുകള്‍ കണ്ടെടുത്തു

എഐഎഡിഎംകെ യോഗവേദിയില്‍ നിന്നു നാടന്‍ബോംബുകളും പെട്രോള്‍ ബോംബുകളും കണ്ടെടുത്തു. ജയ്ഹിന്ദ്പുരത്തു കഴിഞ്ഞ ദിവസം രാത്രിയും പിന്നീടു യോഗത്തിനു ശേഷവുമാണ് ഇവ കണ്ടെടുത്തത്. ഇവയൊന്നും പൊട്ടിത്തെറിച്ചില്ല. മധുര വെസ്റ്റ് എംഎല്‍എ സെല്ലൂര്‍ കെ രാജുവാണു യോഗം വിളിച്ചുചേര്‍ത്തത്. ഇദ്ദേഹത്തിന്റെ ഓഫീസിന്റെ നേര്‍ക്കു ഞായറാഴ്ച ബോംബെറിഞ്ഞിരുന്നു. രാഷ്ട്രീയ എതിരാളികളാണ് ഇതിനു പിന്നിലെന്നു രാജു ആരോപിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























