പത്താന്‍കോട്ട് ഭീകരാക്രമണം: പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍

പത്താന്‍കോട്ട് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ഇന്ത്യ നല്‍കിയ തെളിവുകളില്‍ പാകിസ്ഥാനില്‍ മൂന്ന് വിദ്യാര്‍ത്ഥികള്‍ പിടിയില്‍. ലാഹോര്‍ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റിലെ വിദ്യാര്‍ത്ഥി ഉസ്മാന്‍ സര്‍വാര്‍ , സഹീവാള്‍ ജില്ലാ സ്ഥാപനത്തിലെ വിദ്യാര്‍ത്ഥിയായ സാദ് മുകള്‍ , കറാച്ചി യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ത്ഥി കാഷിഫ് എന്നിവരാണ് പിടിയിലായത്. ഒരു പാകിസ്ഥാന്‍ മാധ്യമമാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ അറസ്റ്റിലാകുന്നവരുടെ എണ്ണം 31 ആയി.
ഇന്ത്യന്‍ അധികൃതര്‍ നല്‍കിയ ടെലിഫോണ്‍ നമ്പറുകളുടെ അടിസ്ഥാനത്തിലാണ് വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ജയ്‌ഷെ മുഹമ്മദുമായുള്ള ബന്ധത്തെക്കുറിച്ച് അന്വേഷിച്ച് വരികയാണെന്ന് അധികൃതര്‍ അറിയിച്ചു.
ഫോണ്‍ നമ്പരുകള്‍ വിദ്യാര്‍ത്ഥികളുടെ ഫേസ്ബുക്ക് അക്കൗണ്ടുകളുമായി ബദ്ധപ്പെടുത്തിയിരുന്നു. മുകളിന്റെ ഫേസ്ബുക്ക് പേജില്‍ ആയുധധാരികളായ ജിഹാദികളുടെ ആളുകളുടെ ചിത്രങ്ങളും ഉണ്ട്. അതോടൊപ്പം ഇന്ത്യയ്‌ക്കെതിരെ യുദ്ധത്തിന് ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകളും പേജില്‍ കണ്ടെത്തിയിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























