നാലുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്ന വിഡിയോ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

നാലുപേര്‍ ചേര്‍ന്ന് മാനഭംഗപ്പെടുത്തുന്ന വിഡിയോ വാട്ട്‌സ്ആപ്പില്‍ പ്രചരിച്ചതിനെ തുടര്‍ന്ന് മൂന്നു മക്കളുടെ അമ്മയായ നാല്‍പ്പതുകാരി ആത്മഹത്യ ചെയ്തു. ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഞായറാഴ്ച വീടിനു സമീപത്തെ പാടത്തുവച്ചാണ് സ്ത്രീയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്. സര്‍ക്കാര്‍ പദ്ധതിയുമായി സഹകരിക്കുന്ന സാമൂഹ്യ ആരോഗ്യ പ്രവര്‍ത്തകയായിരുന്നു അവര്‍. വിഷം കഴിച്ചാണ് ഇവര്‍ ആത്മഹത്യ ചെയ്തതെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനായ പ്രദീപ് ഗുപ്ത അറിയിച്ചു.മാനഭംഗപ്പെടുത്തിയവരില്‍ ഒരാള്‍ മാസങ്ങളായി ഇവരെ ശല്യപ്പെടുത്തിയിരുന്നതായി ഗ്രാമവാസികള്‍ പൊലീസിനെ അറിയിച്ചിട്ടുണ്ട്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























