ഇനി വിദേശികള്‍ക്കും റെയില്‍വേയില്‍ ഓണ്‍ലൈന്‍ ടിക്കറ്റ്

വിദേശികള്‍ക്ക് തങ്ങളുടെ നാടുകളില്‍ നിന്ന് ഓണ്‍ലൈനായി റെയില്‍വേ ടിക്കറ്റ് ബുക് ചെയ്യാനുള്ള സൗകര്യം ഉടന്‍ നിലവില്‍വരുമെന്ന് ഐ.ആര്‍.സി.ടി.സി ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ എ.കെ. മനോച പറഞ്ഞു. നിലവില്‍ ടൂര്‍ ഓപറേറ്റര്‍മാര്‍ മുഖേനയാണ് വിദേശികള്‍ ടിക്കറ്റ് ബുക് ചെയ്യുന്നത്.
നേരത്തേ ഈ സൗകര്യം ഉണ്ടായിരുന്നെങ്കിലും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് ദുരുപയോഗങ്ങള്‍ നടക്കുന്നതായി പരാതി ഉയര്‍ന്നതിനെ തുടര്‍ന്ന് റദ്ദാക്കുകയായിരുന്നു. പുതിയ സംവിധാനത്തില്‍ ഡെബിറ്റ് കാര്‍ഡ്, ക്രെഡിറ്റ് കാര്‍ഡ് എന്നിവ ഉപയോഗിച്ച് ടിക്കറ്റുകള്‍ ബുക് ചെയ്യാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























