ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി ഞായറാഴ്ച രാംലീലയില്‍... റാലിയില്‍ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്ത ഇഡിക്കും കേന്ദ്രസര്‍ക്കാരിനുമെതിരായ ഇന്ത്യ കൂട്ടായ്മയുടെ മഹാറാലി ഞായറാഴ്ച രാംലീലയില്‍ നടക്കും. എഎപി സംഘടിപ്പിക്കുന്ന റാലിയില്‍ എല്ലാ പ്രധാന പ്രതിപക്ഷ നേതാക്കളും പങ്കെടുക്കും.
കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി, സിപിഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ, എന്‍സിപി സ്ഥാപകനേതാവ് ശരദ് പവാര്‍ തുടങ്ങിയ നേതാക്കള്‍ പങ്കെടുക്കും. ഇന്ത്യ കൂട്ടായ്മയുടെ ശക്തിപ്രകടനമായി റാലി മാറുകയും ചെയ്യും.
https://www.facebook.com/Malayalivartha
























